സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 1,360 രൂപ, നിരക്കുകൾ അറിയാം

Gold Price Today: വിപണിയിൽ തുടരുന്ന ചാഞ്ചാട്ടങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ച പവന് 2,440 രൂപ വർധിച്ച് വില 1,13,920 രൂപയിലെത്തിയതിന് പിന്നാലെയാണ് ഇന്നത്തെ ഈ വിലക്കുറവ്.
ഹൈലൈറ്റ്:
- സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.
- പവന് 1,360 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.
- ഒരു ഗ്രാമിന് 170 രൂപയാണ് ഇന്ന് കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ട്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 11,655 രൂപയിലെത്തി; അതായത് ഒരു പവന് 880 രൂപയുടെ കുറവ്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,855 രൂപയും, പവന് 46,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപ എന്ന നിലയിൽ തുടരുന്നു.
ഒഡൂ എക്സ്പീരിയൻസ് ഇന്ത്യ 2026: ഗുജറാത്തിലെ ഗാന്ധിനഗറിൽ; പ്രമുഖ സംരംഭകരും നിക്ഷേപകരും ഇൻഫ്ലുവൻസർമാരും സംസാരിക്കുന്നുസ്വർണവിപണിയിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ആഗോള തലത്തിലെ സാഹചര്യങ്ങളുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വിലയിലെ ഈ മാറ്റം. അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്റെ നിരക്കിലുണ്ടാകുന്ന ചലനങ്ങൾ ഇന്ത്യയെപ്പോലെ സ്വർണം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ പെട്ടെന്നുതന്നെ ബാധിക്കാറുണ്ട്. സ്വിറ്റ്സർലൻഡ്, യുകെ, ഹോങ്കോങ്, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ആഗോളതലത്തിലെ വലിയൊരു സ്വർണ ഉപഭോക്താവാണ്.
അസംസ്കൃത എണ്ണയുടെ കാര്യത്തിലും സമാനമായ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി കഴിഞ്ഞ ഒൻപത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതും, യുഎസ്-ഇറാൻ സംഘർഷ സാധ്യതകളും എണ്ണവില വർധിക്കാൻ കാരണമായിട്ടുണ്ട്. വിതരണത്തിലെ നിയന്ത്രണങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ബ്ലൂംബെർഗ് അടക്കമുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Source link




