KAUMUDI

മകരവിളക്കിന് ഹരിവരാസനം റിലീസ്

sss

സൈജു കുറുപ്പ് നായകനായി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനം മകരവിളക്ക് ദിനമായ ജനുവരി 15ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളിലൂടെയാണ് ‘ഹരിവരാസന’ത്തിന്റെ കഥ പ്രേക്ഷകരിലേക്കെത്തുന്നത്.

വൈകാരിക മുഹൂർത്തങ്ങൾക്കൊപ്പം ആകാംക്ഷയും നിഗൂഢതയും നിറഞ്ഞ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ചിത്രത്തിൽ യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ്, അഭിരാം രാധാകൃഷ്ണൻ ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, എന്നിവരാണ് മറ്റ് താരങ്ങൾ.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് ‘നിർമ്മാണം. തിരക്കഥ ഡോ.കെ .അമ്പാടി, ഛായാഗ്രഹണം – സജാദ് കാക്കു, എഡിറ്റർ – അജീഷ് ഇടമൺ,പ്രോജക്ട് ഡിസൈനർ – ആർ ജയചന്ദ്രൻ,രഞ്ജിൻ രാജാണ് സംഗീതം, പി.ആർ.ഒ പ്രതീഷ് ശേഖർ.




Source link

Related Articles

Back to top button