SAMAYAM

ചങ്ങനാശേരിയിലേക്ക് ലുലു ഹൈപ്പർമാർക്കറ്റ് എത്തുന്നു; കെജിഎ ഗ്രൂപ്പുമായി നിർണായക ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: മധ്യകേരളത്തിൽ തങ്ങളുടെ റീട്ടെയ്ൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് തുറക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ചങ്ങനാശേരിയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കെജിഎ മാളിലായിരിക്കും 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിക്കുക.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെയും കെജിഎ ഗ്രൂപ്പ് ചെയർമാൻ കെ.ജി. എബ്രഹാമിന്റെയും സാന്നിധ്യത്തിൽ, ലുലുവിന്റെ തിരുവനന്തപുരം – തമിഴ്നാട് ഡയറക്ടർ ജോയ് ഷഡാനന്ദനും കെജിഎ ഗ്രൂപ്പ് ഡയറക്ടറും സിഇഒയുമായ കെ.സി. ഈപ്പനും കരാർ രേഖകളിൽ (ലെറ്റർ ഓഫ് ഇന്റന്റ്) ഒപ്പുവെച്ചു.

വിവിധ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്നും അവധി; മഴ തുടരുമെന്ന് മുന്നറിയിപ്പ്മധ്യകേരളത്തിൽ കൂടുതൽ സേവനങ്ങൾ എത്തിക്കണമെന്ന എം.എ. യൂസഫലിയുടെ ലക്ഷ്യമാണ് ഈ പുതിയ സംരംഭത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ജോയ് ഷഡാനന്ദൻ പറഞ്ഞു. ഇത് പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതിനൊപ്പം നിരവധി പേർക്ക് തൊഴിലവസരങ്ങളും തുറന്നുനൽകും. കോട്ടയം നാട്ടകത്തുള്ള ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ച വമ്പിച്ച ജനസ്വീകാര്യതയാണ് ചങ്ങനാശേരിയിലെ പദ്ധതിക്ക് വേഗത കൂട്ടാൻ പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പുമായി ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നത് വലിയൊരു നേട്ടമാണെന്നും മധ്യകേരളത്തിന്റെ സമഗ്ര വികസനത്തിൽ ഈ പദ്ധതി സുപ്രധാന പങ്ക് വഹിക്കുമെന്നും കെ.ജി. ഈപ്പൻ പ്രതികരിച്ചു.

കുവൈറ്റ് ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന കെജിഎ മാളിൽ ലുലു ഹൈപ്പർമാർക്കറ്റിന് പുറമെ പ്രമുഖ അന്താരാഷ്ട്ര റീട്ടെയ്ൽ ബ്രാൻഡുകൾ, വിപുലമായ റെസ്റ്റോറന്റുകൾ, കഫേകൾ, ആഡംബര ഹോട്ടൽ, ബാങ്ക്വറ്റ് ഹാൾ, വിനോദ സൗകര്യങ്ങൾ എന്നിവയും ലഭ്യമായിരിക്കും. മികച്ച പാർക്കിങ് സംവിധാനങ്ങളോടെയാണ് മാളിന്റെ നിർമ്മാണം. കേരളത്തിൽ കൊച്ചി ക്രൗൺ പ്ലാസ, തിരുവല്ലയിലെ കെജിഎ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടൽസ് ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ പദ്ധതികൾ കെജിഎ ഗ്രൂപ്പിനുണ്ട്. കെജിഎ മാൾ ഉൾപ്പെടെ പത്ത് പുതിയ പദ്ധതികളാണ് സംസ്ഥാനത്ത് ഗ്രൂപ്പ് നടപ്പിലാക്കാനൊരുങ്ങുന്നത്.

Samayam Malayalam2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവന്നേക്കും; നീക്കവുമായി കേന്ദ്രംഈ ചടങ്ങിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ്, ലുലു ഇന്ത്യ ഡയറക്ടറും സിഒഒയുമായ ഫഹാസ് അഷറഫ്, എൻബിടിസി ആൻഡ് കെജിഎ ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബെൻസൻ വർഗീസ് എബ്രഹാം, കെജിഎ ഗ്രൂപ്പ് ഫിനാൻസ് ആൻഡ് ബിസിനസ് സപ്പോർട്ട് ഡയറക്ടർ വിനോദ് കുമാർ പുളിക്കൽ, കൊച്ചി ക്രൗൺ പ്ലാസ ജനറൽ മാനേജർ ദിനേഷ് റായ് തുടങ്ങിയവരും സംബന്ധിച്ചു.


Source link

Related Articles

Back to top button