SAMAYAM

സെപ്റ്റംബറിൽ ബാങ്കുകൾക്ക് തുടർച്ചയായി അവധി; ഇടപാടുകാർക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: സെപ്റ്റംബറിൽ നാല് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്തു. സെപ്റ്റംബർ 11, 28, 29, 30 തീയതികളിലാണ് സമരം നിശ്ചയിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് ബാങ്കിങ് ഇടപാടുകൾ തുടർച്ചയായ ദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കുന്ന രീതി നടപ്പിലാക്കണമെന്ന തങ്ങളുടെ ആവശ്യം സർക്കാർ പരിഗണിച്ചില്ലെങ്കിൽ, ഒക്ടോബർ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് യൂണിയൻ പ്രതിനിധികൾ മുന്നറിയിപ്പ് നൽകുന്നു.

ബാങ്ക് യൂണിയനുകളുടെ ഏകീകൃത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സമരത്തിന് നേതൃത്വം നൽകുന്നത്. ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധി അനുവദിക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ സമരം.

സെപ്റ്റംബറിലെ മാറ്റങ്ങൾ: പാചകവാതക വില വീണ്ടും വർധിപ്പിച്ചു; വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ കൂടി

സെപ്റ്റംബറിൽ ബാങ്കുകൾക്ക് തുടർച്ചയായ അവധി

സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് ആദ്യ സമരദിനം. തൊട്ടുപിന്നാലെ വരുന്ന സെപ്റ്റംബർ 12 രണ്ടാം ശനിയും 13 ഞായറും പതിവ് അവധി ദിവസങ്ങളാണ്. തുടർന്ന് സെപ്റ്റംബർ 14-ന് വിനായക ചതുർഥി പ്രമാണിച്ച് പല സംസ്ഥാനങ്ങളിലും അവധിയായതിനാൽ ബാങ്കുകൾ തുറക്കില്ല. ഇതോടെ തുടർച്ചയായ ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും.

സമരത്തിന്‍റെ രണ്ടാം ഘട്ടം സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ്. ശനിയും ഞായറും അടക്കം കണക്കാക്കിയാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാകില്ല. സാമ്പത്തിക വർഷത്തിന്റെ അർദ്ധവാർഷിക കണക്കുകൾ തീർപ്പാക്കുന്ന മാസാവസാന സമയത്താണ് ഈ സമരം നടക്കുന്നത് എന്നത് ബാങ്കിങ് മേഖലയെ കാര്യമായി ബാധിച്ചേക്കാം.

എന്തൊക്കെയാണ് പ്രധാന ആവശ്യങ്ങൾ?

ബാങ്കിങ് സേവനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമായി ചുരുക്കുക, പ്രവർത്തനമികവിനെ അടിസ്ഥാനമാക്കി ഇൻസെന്റീവ് നൽകുന്നതിലെ തർക്കങ്ങൾ പരിഹരിക്കുക, പെൻഷൻ ആനുകൂല്യങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നത്.

Samayam Malayalamനേപ്പാള്‍ പ്രളയം: 6 മലയാളികളുമായി ആശയവിനിമയമില്ല; എത്തിയവരുടെയും എത്താനുള്ളവരുടെയും കണക്കുകൾ ഇങ്ങനെ

സമരത്തിന് നേതൃത്വം നൽകുന്നത് ആര്?

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഒൻപത് പ്രധാന ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ഇവരുടെ കർശന തീരുമാനപ്രകാരമാണ് ഈ സമരപരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംലിജിൻ കടുക്കാരം, സമയം മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കഴിഞ്ഞ പത്ത് വർഷമായി മാധ്യമ രംഗത്ത് സജീവം. 2019 സെപ്റ്റംബറിലാണ് ടൈംസ് ഇൻ്റർനെറ്റിൻ്റെ ഭാഗമായത്. 2024 മുതൽ സമയം മലയാളം ടീം ഇൻ ചാർജായി പ്രവർത്തിച്ച് വരുന്നു. വികസനം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം വീഡിയോകളും ചെയ്യുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വാർത്തകളും കേരളത്തിൻ്റെ വികസന പദ്ധതികളും അവയുടെ പുരോഗതിയും പ്രധാനമായും ഫോക്കസ് ചെയ്യുന്നു. കേരള രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ലിജിൻ വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള വാർത്തകളും വീഡിയോകളും തയ്യാറാക്കുന്നു. ക്രിക്കറ്റ് സംബന്ധമായ വീഡിയോകളും ചെയ്യാറുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു.… കൂടുതൽ വായിക്കുക


Source link

Related Articles

Back to top button