MANORAMA
ആയിരങ്ങൾക്ക് വേണ്ടി മൃതദേഹങ്ങളോട് ക്രൂരത; ശ്മശാനത്തിൽ നിന്ന് അസ്ഥികൂടങ്ങൾ മോഷ്ടിച്ച മൂവർ സംഘം പിടിയിൽ

ബെംഗളൂരു: ശ്മശാനങ്ങളിൽ അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മോഷ്ടിച്ച് കടത്തിയ സംഘം പിടിയിലായി. കർണാടകയിലെ റായ്ച്ചൂർ മാരുതി നഗറിലുള്ള ശ്മശാന കേന്ദ്രത്തിൽ നിന്നാണ് മെഡിക്കൽ കോളേജുകളിലെ പഠന ആവശ്യങ്ങൾക്കായി ഇവർ മൃതദേഹാവശിഷ്ടങ്ങൾ തട്ടിയെടുത്തത്. സംഭവത്തിൽ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35), അഫ്‌സർ ജൂനിമിയ (32) എന്നിവരെ പോലീസ് പിടികൂടി. ഇതിൽ രാജുവും അഫ്‌സറും സ്വകാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ശനിയാഴ്ചയോടെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.




