KAUMUDI
സമരസ ഇന്ന് പ്രദർശനത്തിന്


സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ ഇന്ന് പ്രദർശനത്തിന് എത്തും. ഇലവീഴാ പൂഞ്ചിറ, മന്ദാകിനി, റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാകുന്നു. ഹരീഷ് പേരടി ആണ് മറ്റൊരു ശ്രദ്ധേയ താരം.
പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം എ സേവ്യർ, രത്നാകരൻ, നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനിജോൺ, സുനിത എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്. വിതരണം സങ്കല്പ ഫ്രെയിംസ് റിലീസ്,പി. ആർ. ഒ എ .എസ്. ദിനേശ്.




