SAMAYAM

ഒക്ടോബർ 22: ഈ നാല് നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം

അശ്വതി

ഇന്ന് മനസ്സ് വളരെ ഉന്മേഷഭരിതമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കും. ഔദ്യോഗിക രംഗത്ത് മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. സാമ്പത്തികമായി ചില അപ്രതീക്ഷിത ലാഭങ്ങൾ വന്നുചേരും. ജോലിയിൽ കൃത്യനിഷ്ഠ പുലർത്തുന്നത് ഗുണകരമാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം തുടരും.

ഭരണി

ഏതൊരു കാര്യത്തിലും ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കരുത്. സാമ്പത്തിക ഇടപാടുകളിൽ ഏറെ ജാഗ്രത പാലിക്കുക. ജോലിസ്ഥലത്ത് ചെറിയ തടസ്സങ്ങൾ നേരിടേണ്ടി വരുമെങ്കിലും വൈകുന്നേരത്തോടെ കാര്യങ്ങൾ അനുകൂലമാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഒഴിവാക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

കാർത്തിക

കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ദിവസമാണ്. ബിസിനസ്സ് ആവശ്യങ്ങൾക്കായി നടത്തുന്ന യാത്രകൾ വിജയകരമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നിഷ്പ്രയാസം പൂർത്തിയാക്കാൻ സാധിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക. ഉച്ചയ്ക്ക് ശേഷം പ്രിയപ്പെട്ടവരിൽ നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്.

രോഹിണി

സർഗ്ഗാത്മകമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് ലാഭം വർദ്ധിക്കും. സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ട് വിശേഷങ്ങൾ പങ്കുവെക്കാൻ അവസരം ലഭിക്കും. വീട്ടിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്.

മകയിരം

പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇന്നത്തെ ദിവസം അനുകൂലമാണ്. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ലഭിക്കുമെങ്കിലും അവ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പണപരമായ നേട്ടങ്ങൾ കൈവരും. കുടുംബാംഗങ്ങളുടെ പിന്തുണ വലിയ കരുത്താകും. ഭക്ഷണ കാര്യങ്ങളിൽ മിതത്വം പാലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

തിരുവാതിര

അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടാതിരിക്കാൻ ശ്രദ്ധിക്കുക. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാൻ അല്പം കാലതാമസം നേരിട്ടേക്കാം, എങ്കിലും പിന്മാറരുത്. വാക്കുകളിൽ നിയന്ത്രണം പാലിക്കുക. ദാമ്പത്യ ബന്ധത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സാമ്പത്തിക കാര്യങ്ങളിൽ മിതത്വം പാലിക്കുക.

പുണർതം

മനസ്സിന് കുളിർമയും സമാധാനവും നൽകുന്ന അനുഭവങ്ങൾ ഉണ്ടാകും. മുടങ്ങിപ്പോയ പദ്ധതികൾ വീണ്ടും തുടങ്ങാൻ സാധിക്കും. പുതിയ ബിസിനസ്സ് പങ്കാളിത്തത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാൻ യോഗമുണ്ട്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

പൂയം

തൊഴിൽ രംഗത്ത് മികച്ച പുരോഗതിയുണ്ടാകും. നിങ്ങളുടെ കഴിവിന് അർഹമായ അംഗീകാരം ലഭിക്കും. പണമിടപാടുകളിൽ മികച്ച നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തും. ആരോഗ്യനില തൃപ്തികരമായിരിക്കും.

ആയില്യം

ചില പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരാം. ശത്രുക്കളുടെ നീക്കങ്ങൾ കരുതിയിരിക്കുക. ഓഫീസിൽ അനാവശ്യമായ തർക്കങ്ങളിൽ ഇടപെടരുത്. പണമിടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തുക. സായാഹ്നത്തോടെ കാര്യങ്ങൾ അനുകൂലമായി മാറും.

മകം

ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മികച്ച സഹകരണം ലഭിക്കും. പുതിയ പ്രോജക്റ്റുകൾ തുടങ്ങാൻ പറ്റിയ സമയമാണ്. കുടുംബത്തിൽ സമാധാനം കളിയാടും. ധനലാഭത്തിന് ശക്തമായ സാധ്യതയുണ്ട്.

പൂരം

ഊർജ്ജസ്വലവും സന്തോഷകരവുമായ ദിവസമായിരിക്കും ഇത്. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയും. അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. തൊഴിലിൽ നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും.

ഉത്രം

വിചാരിച്ച കാര്യങ്ങൾ വേഗത്തിൽ നടക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക ഭദ്രത കൈവരിക്കും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ മാറി സമാധാനം പുനഃസ്ഥാപിക്കപ്പെടും. ബിസിനസ്സിൽ ചെറിയ വളർച്ച ഉണ്ടാകും. ഔദ്യോഗികമായി നേട്ടങ്ങൾ വന്നുചേരും.

അത്തം

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ ഇടവരും. ജോലി സംബന്ധമായ യാത്രകൾ ഫലപ്രദമാകും. വിദേശത്തുനിന്നും അനുകൂല സന്ദേശങ്ങൾ ലഭിക്കാം. സാമ്പത്തികമായി നല്ല ദിനമാണ്. വീട്ടുകാരുടെ പിന്തുണ വലിയൊരു കൈത്താങ്ങായിരിക്കും.

ചിത്തിര

കഠിനാധ്വാനം ഫലം കാണും. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ തടസ്സങ്ങൾ നീങ്ങി കിട്ടും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും. പണമിടപാടുകൾ ലാഭകരമാകും. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്.

ചോതി

കാര്യങ്ങൾ അനുകൂലമാണെങ്കിലും ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടായേക്കാം. മുതിർന്നവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. ജോലിസ്ഥലത്ത് ശാന്തത പാലിക്കുക. വൈകുന്നേരം ശുഭകരമായ അനുഭവങ്ങൾ ഉണ്ടാകും.

വിശാഖം

ആഗ്രഹങ്ങൾ സാധ്യമാകും. പുതിയ ചുമതലകൾ ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പുതിയ നിക്ഷേപങ്ങൾക്ക് പ്ലാൻ ചെയ്യാം. കുടുംബത്തിൽ സന്തോഷം നിറയും. ബന്ധുജനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ സാധിക്കും.

അനിഴം

എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശാന്തത പാലിക്കുക. ജോലിസ്ഥലത്ത് അധിക ജോലിഭാരം അനുഭവപ്പെടാം. സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യമായ റിസ്കുകൾ ഒഴിവാക്കുക. സായാഹ്നം സമാധാനപരമായിരിക്കും.

തൃക്കേട്ട

പ്രതീക്ഷിക്കാത്ത സഹായങ്ങൾ തേടിയെത്തും. തൊഴിൽ രംഗത്തെ പ്രതിസന്ധികളെ വിജയകരമായി നേരിടാൻ സാധിക്കും. പണമിടപാടുകളിൽ ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്. ദാമ്പത്യജീവിതത്തിൽ സന്തോഷവും പരസ്പര ധാരണയും വർദ്ധിക്കും.

മൂലം

ജോലിസ്ഥലത്ത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തും. സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാകും. ദീർഘയാത്രകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് ഉത്തമം.

പൂരാടം

ഏറ്റെടുക്കുന്ന ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും. ബിസിനസ്സ് രംഗത്ത് കൂടുതൽ പുരോഗതി ദൃശ്യമാകും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കുവെക്കും. ഉന്നത വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും.

ഉത്രാടം

ഏത് പ്രവർത്തനത്തിലും വിജയം കൈവരിക്കാൻ കഴിയും. കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം തേടിയെത്തും. ഔദ്യോഗിക രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമാകും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും.

തിരുവോണം

ആത്മവിശ്വാസം വർദ്ധിക്കും. ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യസമയത്ത് തന്നെ തീർക്കാൻ സാധിക്കും. സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിയും. തൊഴിൽപരമായ കാര്യങ്ങളിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും വർദ്ധിക്കും.

അവിട്ടം

ചില പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ബുദ്ധിപൂർവ്വമായ ഇടപെടലിലൂടെ വിജയം വരിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം. വൈകുന്നേരത്തോടെ നല്ല വാർത്തകൾ കേൾക്കാൻ യോഗമുണ്ട്.

ചതയം

സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പുതിയ പദ്ധകൾ തുടങ്ങാൻ ഇന്ന് നല്ല ദിവസമാണ്. തൊഴിൽമേഖലയിൽ മികവ് തെളിയിക്കാൻ കഴിയും. പൊതുപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

പൂരൂരുട്ടാതി

കാര്യങ്ങൾ അനുകൂലമായി ഭവിക്കും. മനസ്സന്തോഷം നൽകുന്ന സംഭവങ്ങൾ ഉണ്ടാകും. പുതിയ തൊഴിൽ സാധ്യതകൾ തെളിയും. സാമ്പത്തിക പ്രതിസന്ധികൾ മാറും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ഏത് കാര്യത്തിലും ഉണ്ടാകും.

ഉതൃട്ടാതി

തൊഴിലിൽ പുരോഗതിയും ഉന്നത പദവികളും ലഭിക്കാം. അധ്വാനത്തിന് തക്കതായ ഫലം ലഭിക്കും. സാമ്പത്തിക നില ഭദ്രമാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾക്ക് തുടക്കമിടും.

രേവതി

ആഗ്രഹിച്ച കാര്യങ്ങൾ നടക്കുന്ന ദിവസമാണ്. ബിസിനസ്സിൽ അപ്രതീക്ഷിത നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് വളരെ നല്ല ദിനമാണിത്. മനസ്സിന് ശാന്തിയും സംതൃപ്തിയും ലഭിക്കും. യാത്രകൾ വിജയകരമായി പൂർത്തിയാക്കാനാകും.


Source link

Related Articles

Back to top button