KAUMUDI
ശബരിമലയിലേക്ക് കരുത്തായി രണ്ട് ട്രാക്ടറുകൾ കൂടി

തിരുവനന്തപുരം: ശബരിമലയിലേക്കാവശ്യമായ പൂജാസാമഗ്രികളും മറ്റ് വസ്തുക്കളും പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തിക്കുന്നതിനായി രണ്ട് ട്രാക്ടറുകൾ കൂടി പുതുതായി വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി. നിലവിൽ ബോർഡിന്റെ കൈവശം രണ്ട് ട്രാക്ടറുകൾ മാത്രമാണുള്ളത്. ഈ തീർത്ഥാടന കാലം മുതൽ കരാറുകാർ സാധനങ്ങൾ പമ്പയിലെത്തിക്കണമെന്ന നിബന്ധന കർശനമാക്കിയിട്ടുണ്ട്. ഇങ്ങനെ എത്തിക്കുന്ന സാധനങ്ങൾ കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ സന്നിധാനത്തേക്ക് കൊണ്ടുപോകുകയുള്ളൂ. ഇതിനായി പമ്പയിൽ ദേവസ്വം ബോർഡിന്റെ പുതിയ ഗോഡൗൺ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഗോഡൗണിന്റെ ചുമതലയുള്ള സ്റ്റോർ മാനേജരായി ഒരു ജൂനിയർ സൂപ്രണ്ടിനെയും നിയമിച്ചിട്ടുണ്ട്.
Source link



