MANORAMA

നടപ്പാതയിൽ ബാഗ് വെച്ച് ബസിന് മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കി

കോഴിക്കോട്∙ പുതിയ ബസ് സ്റ്റാൻഡിന് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് ചാടി യുവാവ് ജീവനൊടുക്കി. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടി.പി.അജയ് (41) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

കയ്യിൽ ബാഗുമായി റോഡരികിലെ നടപ്പാതയിൽ നിൽക്കുകയായിരുന്ന യുവാവ്, ബസ് അടുത്തേക്ക് എത്തിയപ്പോൾ ബാഗ് താഴെവെച്ച് പെട്ടെന്ന് ഓടിച്ചെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഈ ദൃശ്യങ്ങൾ ബസിലെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button