MANORAMA
തന്ത്രപ്രധാന വിവരങ്ങൾ പാക്ക് ഏജന്റിനു ചോർത്തി നൽകി; ഹണിട്രാപ്പിൽ കുടുങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അമരാവതി ∙ തന്ത്രപ്രധാനമായ നാവിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ഏജന്റിനു ചോർത്തി നൽകിയ 31 വയസ്സുകാരനായ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സമൂഹമാധ്യമം വഴിയുള്ള ഹണിട്രാപ്പിൽ വീണാണ് ഇയാൾ രഹസ്യങ്ങൾ കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയാണ് ഒക്ടോബർ 3ന് പിടിയിലായത്.ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു വനിതാ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജന്റ് സമൂഹമാധ്യമം വഴി ഇയാളെ ബന്ധപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഓൺലൈൻ സൗഹൃദം മുതലെടുത്ത്, വിശാഖപട്ടണം നേവൽ ബേസിന്റെ പ്രവർത്തനങ്ങൾ, യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, തന്ത്രപ്രധാനമായ നാവിക ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ഇയാൾ ചോർത്തിയതായാണ് വിവരം.ക്രോസ്-ബോർഡർ ചാരവൃത്തിയും തീവ്രവാദ ഭീഷണികളും അന്വേഷിക്കുന്നതിൽ വിദഗ്ധരായ കൗണ്ടർ ഇന്റലിജൻസ് സെൽ, നാവികസേനാംഗത്തിന്റെ സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളെ കർശന നിരീക്ഷണത്തിലാക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Source link



