MANORAMA
അസമിൽ ബിജെപി എംഎൽഎയ്ക്ക് നേരെ ട്രക്ക് ഡ്രൈവറുടെ വധശ്രമം; ആക്രമണം മദ്യലഹരിയിൽ

ഗുവാഹത്തി ∙ അസമിലെ സോനിത്പുരിൽ ബിജെപി എംഎൽഎയ്ക്ക് നേരെ മദ്യപിച്ചെത്തിയ ട്രക്ക് ഡ്രൈവറുടെ വധശ്രമം. ബർചല്ല നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎയായ രിതു ബരൻ ശർമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കൂട്ടമായി എത്തിയ ആളുകൾ തടയാൻ ശ്രമിച്ചിട്ടും ഡ്രൈവർ എംഎൽഎയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്നത് പുറത്തുവന്ന വിഡിയോയിൽ വ്യക്തമാണ്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഡ്രൈവറെ പിടികൂടി കൈകാര്യം ചെയ്യുകയും പിന്നീട് പൊലീസിനു കൈമാറുകയുമായിരുന്നു.
Source link




