MANORAMA

മോദിക്കൊപ്പം ഇസ്രയേലിന്റെ അതിഥിയായി ഇന്ത്യൻ പൈലറ്റ്: ഇസ്രയേൽ പൗരന്മാർക്ക് മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരം നൽകും, ആദരം


ദുബായ്∙ ഇന്ത്യൻ പൈലറ്റ് ക്യാപറ്റൻ സ്മിത് മച്ഛാറിനെ ഇസ്രയേൽ സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേക അതിഥിയായി ക്ഷണിച്ച് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമിലെ ഹെർസൽ പർവതത്തിൽ പരമ്പരാഗത ആഘോഷദീപം തെളിക്കാൻ (സെലിബ്രേറ്റൊറി ഫ്ലേം) ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും നെതന്യാഹു ക്ഷണിച്ചു. സ്വാതന്ത്ര്യദിനാഘോഷ ദീപം തെളിക്കൽ ഇസ്രയേൽ പൗരന്മാർക്കു മാത്രം ലഭിക്കുന്ന പരമോന്നത അംഗീകാരമാണ്. ഇത്തവണ ആ അംഗീകാരം ക്യാപ്റ്റൻ സ്മിത്തിനു നൽകുന്നതിൽ ഇസ്രയേൽ അഭിമാനിക്കുന്നുവെന്നു ക്യാപ്റ്റൻ സ്മിത്തുമായി നേരിട്ടു നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ നെതന്യാഹു പറഞ്ഞു.നെതന്യാഹുവിനോടു ക്യാപ്റ്റൻ സ്മിത് പറഞ്ഞ കാര്യങ്ങളിലേക്ക്: ‘ വിമാനം ദുബായിൽ നിന്ന് പറന്നുയരുമ്പോൾ എല്ലാം പതിവു പോലെയായിരുന്നു. എനിക്കൊപ്പം സഹപൈലറ്റും കോക്പിറ്റിൽ സജീവമായിരുന്നു. എന്തെങ്കിലും അസാധാരണമായതു സംഭവിക്കാൻ പോകുന്നതിന്റെ ഒരു ലക്ഷണവും ഇല്ലായിരുന്നു. ‌യാത്രയ്ക്കിടെ സഹപൈലറ്റ് പ്രാർഥിക്കണമെന്നു പറഞ്ഞു. പൈലറ്റുമാർ അങ്ങനെ ചെയ്യുന്നത് ഇവിടെ സർവസാധാരണമാണ്. എന്റെ സീറ്റിനു പിന്നിലാണ് അദ്ദേഹം പ്രാർഥിക്കാനായി ഇരുന്നത്. പ്രാർഥനയ്ക്കു ബുദ്ധിമുട്ടാകേണ്ട എന്നു കരുതി ഞാൻ മുന്നോട്ടു നോക്കിയാണ് ഇരുന്നത്. 4 –5 മിനിറ്റു കഴിഞ്ഞപ്പോൾ എന്റെ തലയ്ക്കു പിന്നിൽ ശക്തമായ അടിയേറ്റു. ഞാൻ മരവിച്ചു പോയി. വിമാനത്തിന് എന്തോ അപകടം സംഭവിച്ചു എന്നാണ് ആദ്യം കരുതിയത്. കോക്പിറ്റിലെ എന്തോ ഉപകരണം തലയിൽ വീണതാണെന്നാണ് തോന്നിയത്. വീണ്ടും വീണ്ടും അടി കിട്ടിയപ്പോൾ മനസിലായി എന്റെ സഹപൈലറ്റ് ആക്രമിക്കുകയാണ്.ഞാൻ അദ്ദേഹത്തെ തടയാൻ നോക്കിയെങ്കിലും എനിക്കു കഴിഞ്ഞില്ല. ആദ്യത്തെ അടിയിൽ തന്നെ ഞാൻ തളർന്നിരുന്നു. കണ്ണിൽ ഇരുട്ടു നിറഞ്ഞു. വിമാനം താഴേക്കു വീഴുകയാണെന്നു മനസിലായി. ആ നിമിഷത്തിലെ കാര്യങ്ങളെക്കുറിച്ച് മുറിഞ്ഞുപോയ ഓർമകൾ മാത്രമേ എനിക്കുള്ളു. ഞാൻ വേഗം കോക്പിറ്റിന്റെ വാതിൽ തുറന്നു. പക്ഷേ, എന്നെ തള്ളിമാറ്റി സഹപൈലറ്റ് വാതിൽ വീണ്ടും അടച്ചു. അപ്പോഴേക്കും ഞാൻ കോക്പിറ്റിന്റെ തറയിൽ വീണിരുന്നു. വിമാനം അതിവേഗം താഴേക്കു പോകുന്നതിന്റെ ശബ്ദവും യാത്രക്കാരുടെ നിലവിളിയും എനിക്കു കേൾക്കാമായിരുന്നു. എന്റെ മുന്നിലുള്ളതു പൊരുതാനുള്ള അവസാന അവസരമാണെന്ന് എനിക്കു ബോധ്യമായി. എനിക്കു വേണ്ടിയെന്നോ യാത്രക്കാർക്കു വേണ്ടിയെന്നോ, എന്തു വിശേഷിപ്പിച്ചാലും ശരി ഒടുവിൽ ഞാൻ അതു ചെയ്തു. അതു ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ മരിക്കുമായിരുന്നു. സർവ ശക്തിയുമെടുത്തു വാതിലനടുത്ത് എത്തി.


Source link

Related Articles

Back to top button