KAUMUDI
ഇടിമിന്നലേറ്റ് ഗജരത്നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു

കോട്ടയം : ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ഗജരത്‌നം പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഇടിമിന്നലേറ്റാണ് ആന ചെരിഞ്ഞത്. ഏകദേശം 10 അടി ഉയരമുള്ള ആന ബീഹാറിൽ നിന്ന് കൊണ്ടുവന്നതാണ്.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ ഹരമായിരുന്നു ബ്രഹ്മദത്തൻ. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് ഈ ആനയായിരുന്നു. 25 വർഷം പാപ്പാനായിരുന്ന ളാക്കാട്ടൂർ ദാമോദരൻ നായർ അന്തരിച്ചപ്പോൾ അവിടെ കൊണ്ടുചെന്ന ആന പാപ്പാന്റെ മൃതദേഹത്തിൽ തുമ്പികൈ കൊണ്ട് തൊട്ട് നമസ്കരിച്ചത് ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പ്രത്യേകിച്ച് മദ്ധ്യകേരളത്തിൽ ഒഴിച്ച് കൂട്ടാനാവാത്ത ആനയായിരുന്നു ബ്രഹ്മദത്തൻ.
Source link



