കരുവാറ്റ കൊലപാതകം: 13 കാരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകയായ 13 കാരിയുടെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്നുപരിഗണിക്കും. കൂട്ടുപ്രതികളായ ആൺ സുഹൃത്തുക്കൾ ഉൾപ്പെടെ മൂന്നുപേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയും അപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആൺകുട്ടികൾക്കായി വീട്ടുകാർ അഭിഭാഷകരെ നിയോഗിക്കുകയും കുട്ടികളുടെ ജാമ്യവും സംരക്ഷണവുമുൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ കാര്യത്തിൽ വീട്ടുകാർ ഇതുവരെ രംഗത്തെത്തിയിട്ടില്ല.
അഭിഭാഷകൻ വഴിയാണ് പെൺകുട്ടി അപേക്ഷ സമർപ്പിച്ചത്. സുരക്ഷയും കൗൺസലിംഗ് ഉൾപ്പെടെ പരിവർത്തനത്തിനാവശ്യമായ നടപടികളും ഉറപ്പാക്കിയ ശേഷമേ ബോർഡിന് അപേക്ഷ പരിഗണിക്കാനാകൂ. ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതിനിവാസിൽ ശിവൻകുട്ടിചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.
Source link



