KAUMUDI
സെർവർ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു

ഇ-പോസ് മെഷീൻ
തിരുവനന്തപുരം: കേരളത്തിലാകെ റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് സംവിധാനത്തിന്റെ സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് വിതരണം നിലയ്ക്കാൻ കാരണം. പ്രഭാതം മുതൽ റേഷൻ കടകളിൽ എത്തിയ ജനങ്ങൾ വലിയ ദുരിതത്തിലാണ് പെട്ടിരിക്കുന്നത്. മണിക്കൂറുകളോളം വരിനിൽക്കേണ്ടി വന്നിട്ടും റേഷൻ ലഭിക്കാതെ നിരവധി പേർക്ക് നിരാശയോടെ തിരിച്ചുപോകേണ്ടി വന്നു.
ഇ-പോസ് യന്ത്രങ്ങളുടെ സെർവർ മറ്റു സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കാൻ സാധിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. തകരാർ എപ്പോഴത്തേക്ക് പരിഹരിച്ച് റേഷൻ വിതരണം പഴയപടിയാക്കാൻ സാധിക്കുമെന്നതിൽ ഇതുവരെയും ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
English Summary
Ration distribution across Kerala was disrupted due to a technical failure in the e-POS server. Consumers who reached ration shops since morning faced long queues and delays, with many forced to return disappointed after distribution was suspended.
Source link




