MANORAMA
ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു വിടവാങ്ങി

ചെന്നൈ ∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
നാഗ് അശ്വിൻ നിർമിച്ച് അദ്ദേഹത്തിന്റെ തന്നെ പേരിൽ പുറത്തിറങ്ങിയ ‘സിംഗീതം’ എന്ന ചിത്രമാണ് റാവു ഒടുവിൽ സംവിധാനം ചെയ്തത്. തന്റെ 94-ാം വയസ്സിലും സിനിമ സംവിധാനം ചെയ്യാൻ കാണിച്ച ആത്മവീര്യം സിനിമാലോകത്തുനിന്നും ആസ്വാദകരിൽ നിന്നും വലിയ തോതിലുള്ള പ്രശംസയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.
Source link



