MANORAMA
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും ഇൻഫ്ലുവൻസറുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ച നിലയിൽ

പഞ്ചാബിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധു എന്ന മധുസൂദൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അമൃത്സറിൽ വെച്ച് ബൈക്കിലെത്തിയ രണ്ട് പേർ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. സംഭവസ്ഥലത്ത് റോഡിൽ വീണുകിടക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Source link



