KAUMUDI

സ്ത്രീ പീഡകരെ സിപിഎം സംരക്ഷിക്കില്ല; പാർട്ടിയിൽ തെറ്റുകാരുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.വി. ഗോവിന്ദൻ

പി.കെ. ശ്രീമതി

ന്യൂഡൽഹി: സംഘടനയ്ക്കുള്ളിൽ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ എക്കാലത്തും കർശന നടപടികൾ സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് സിപിഎമ്മെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നവരെ ഒരു കാരണവശാലും പാർട്ടി സംരക്ഷിക്കില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു. താൻ ലഘുവായ പീഡനം എന്ന തരത്തിൽ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കാൻ അവർ മാധ്യമങ്ങളോട് വെല്ലുവിളിക്കുകയും ചെയ്തു.

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്നു വന്ന പരാതികളോട് പ്രതികരിക്കുകയായിരുന്നു അവർ. സുരേഷ് ബാബുവിനെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് മറ്റ് സിപിഎം നേതാക്കൾ ഒഴിഞ്ഞുമാറുന്നതിനിടെയാണ് പി.കെ. ശ്രീമതി വിഷയത്തിൽ വ്യക്തമായ നിലപാട് അറിയിച്ചത്.

നേരത്തെ, ഫേസ്ബുക്ക് കുറിപ്പിലൂടെയും പി.കെ. ശ്രീമതി തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. വനിതകൾക്കും പെൺകുട്ടികൾക്കും എതിരെ അതിക്രമം കാട്ടുന്നവർ എത്ര വലിയ പദവിയിലിരിക്കുന്നവരായാലും വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുന്ന ചരിത്രമേ സിപിഎമ്മിനുള്ളൂ. ഈ സത്യം ഇനിയും മനസിലാക്കാത്തവരുണ്ടെങ്കിൽ ‘വിനാശകാലെ വിപരീത ബുദ്ധി’ എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ അവർ കുറിച്ചത്.

അതിനിടയിൽ, ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തിൽ സുരേഷ് ബാബുവിനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കാൻ പാർട്ടി തയ്യാറെടുക്കുന്നതായാണ് സൂചനകൾ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പാർട്ടിയിലെ ഒരു വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്നതാണ് സുരേഷ് ബാബുവിനെതിരെയുള്ള പ്രധാന പരാതി.

                        English Summary

                            CPI(M) Central Committee member P. K. Sreemathy said strict action would be taken against anyone accused of sexual misconduct within the party. Speaking to the media in New Delhi, she said action had always been taken against such individuals and asserted that the CPI(M) does not protect those accused of sexually harassing women.                            
                    RELATED TOPICS: P K SREEMATHY, CPM, P K SREEMATHY STATEMENT, CPM WOMEN SAFETY, PARTY ACTION ON HARASSMENT

Source link

Related Articles

Back to top button