MANORAMA

കൈക്കൂലി തുക കക്കൂസിൽ ഒഴുക്കികളഞ്ഞു; പൈപ്പ് പൊളിച്ച് പണം കണ്ടെത്തി വിജിലൻസ്, ഹെൽത്ത് ഇൻസ്പെക്ടർ കുടുങ്ങി

മലപ്പുറം∙ തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് സംഘം നാടകീയമായി അറസ്റ്റ് ചെയ്തു. നഗരത്തിൽ പുതുതായി തുടങ്ങിയ ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭയുടെ ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് തിരൂരങ്ങാടി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ ശ്രീജി എസിനെ വിജിലൻസ് പിടികൂടിയത്.

ശ്രീജി താമസിച്ചിരുന്ന വാടകവീട്ടിലെത്തി പണം നൽകണമെന്ന് ഇയാൾ പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ യുവതി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു.

തിരൂരങ്ങാടി നഗരസഭയുടെ പരിധിയിൽപെട്ട ചെമ്മാട്-കൊടിഞ്ഞി റോഡിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും ലൈസൻസ് നേടിയെടുക്കാനായാണ് പരാതിക്കാരി അപേക്ഷ സമർപ്പിച്ചത്. ഓൺലൈൻ വഴി അപേക്ഷ നൽകിയെങ്കിലും ‘പേപ്പർ ക്ലിയർ അല്ല’ എന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥൻ ഇത് മടക്കുകയായിരുന്നു. ലൈസൻസ് ലഭിക്കാതെ വന്നതോടെ യുവതി സുഹൃത്ത് മുഖേന പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീജിയെ സമീപിച്ചു. ഈ സമയത്താണ് ശ്രീജി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരി ഇക്കാര്യം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിളിച്ച് ധരിപ്പിക്കുകയായിരുന്നു.


Source link

Related Articles

Back to top button