MANORAMA
സിഗ്നൽ അറ്റകുറ്റപ്പണി; നാളെ തൃശൂരിൽ വന്ദേഭാരത് സർവീസ് അവസാനിപ്പിക്കും, ട്രെയിൻ സമയക്രമത്തിൽ വൻ മാറ്റം

തിരുവനന്തപുരം∙ കളമശേരിയിൽ നടക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികളെത്തുടർന്ന് ചൊവ്വാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ചില ട്രെയിനുകളുടെ സർവീസുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, നിശ്ചയിച്ചിരുന്ന സമയക്രമത്തിൽ നിന്ന് മാറി ചില ട്രെയിനുകൾ വൈകി ഓടുമെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.




