MANORAMA
നന്ദിനി പാൽ വില ലിറ്ററിന് 8 രൂപ വർധിപ്പിച്ചു; തൈര്, ഐസ്ക്രീം, മിൽക് ഷെയ്ക് എന്നിവയുടെ വിലയിലും മാറ്റം

ബെംഗളൂരു: കർണാടക മിൽക് ഫെഡറേഷൻ (കെഎംഎഫ്) തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. നവംബർ ഒന്നാം തീയതി മുതൽ നന്ദിനി പാലിന്റെ ലീറ്ററിന് 8 രൂപ വീതം അധികം നൽകേണ്ടി വരും. ഇതോടെ, നീല പാക്കറ്റിൽ ലഭ്യമാകുന്ന ടോൺഡ് മിൽക്കിന്റെ നിരക്ക് നിലവിലെ 46 രൂപയിൽ നിന്നും 54 രൂപയായി ഉയരും. അര ലീറ്റർ പാൽ പാക്കറ്റിന് 4 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
പാലിന് പുറമെ തൈര്, ലസി, ഐസ്ക്രീം, മിൽക് ഷെയ്ക്, മറ്റ് മധുരപലഹാരങ്ങൾ എന്നിവയുടെ വിലയിലും അതനുസരിച്ചുള്ള മാറ്റങ്ങൾ വരും. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അഞ്ചാം തവണയാണ് കെഎംഎഫ് പാലുൽപ്പന്നങ്ങളുടെ വിലയിൽ ഇത്തരത്തിൽ വർദ്ധനവ് വരുത്തുന്നത്.



