MANORAMA
മൂന്നാർ മരവിപ്പിലേക്ക്: താപനില 6 ഡിഗ്രിയിലേക്ക്, വരുംദിവസങ്ങളിൽ മൈനസിലേക്ക് താഴാൻ സാധ്യത

മൂന്നാറിൽ മഴയ്ക്ക് വിരാമമായതോടെ തണുപ്പുകാലം ഔദ്യോഗികമായി ആരംഭിച്ചു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 6 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. മൂന്നാർ ടൗണിന് പുറമെ നല്ലതണ്ണിയിലും ഇന്നലെ പുലർച്ചെയോടെ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു.



