MANORAMA

മലമുകളിൽ നിന്ന് വീണ കുഞ്ഞാനയെ രക്ഷിക്കാൻ അമ്മയാനയുടെ പോരാട്ടം; ഒടുവിൽ കണ്ണീർക്കഥയായി, ദൃശ്യങ്ങൾ വൈറൽ

കൽപറ്റ ∙ കാട്ടിക്കുളത്ത് കുത്തനെയുള്ള മലഞ്ചെരിവിൽ നിന്ന് കാൽ വഴുതി വീണ കുട്ടിയാന ചരിഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കാട്ടിക്കുളം മുത്തുമാരി ഭാഗത്ത് കുട്ടിയാനയെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ എസ്റ്റേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. കുത്തനെയുള്ള കയറ്റത്തിൽ നിന്ന് താഴേക്ക് ഉരുണ്ടുവീണ കുട്ടിയെ രക്ഷപ്പെടുത്താൻ അമ്മയാനയും മറ്റൊരു കാട്ടാനയും കിണഞ്ഞു പരിശ്രമിക്കുന്ന ദൃശ്യങ്ങൾ ഇതിൽ വ്യക്തമാണ്. വീഴ്ചയിൽ പരുക്കേറ്റ കുട്ടിയാനയെ തപ്പിയെടുക്കാൻ അമ്മയാന പാഞ്ഞെത്തിയെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

Source link

Related Articles

Back to top button