SAMAYAM

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് 1,09,800 രൂപയിലേക്ക്; ഇന്ന് വർധിച്ചത് 265 രൂപ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശമിപ്പിക്കാനുള്ള നയതന്ത്രനീക്കങ്ങൾക്കിടയിലും സ്വർണവിപണിയിൽ മുന്നേറ്റം തുടരുന്നു. കഴിഞ്ഞദിവസം രണ്ട് തവണ വില വർധിച്ചതിന് പിന്നാലെ, കേരളത്തിൽ ഇന്നും സ്വർണവിലയിൽ കുതിപ്പ് ദൃശ്യമായി. 22 കാരറ്റ് സ്വർണത്തിന് പവന് 265 രൂപ കൂടി 1,09,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 13,725 രൂപയാണ് നിലവിലെ നിരക്ക്.

പതിനെട്ട് കാരറ്റ് സ്വർണത്തിന് പവന് 215 രൂപ വർധിച്ച് 90,200 രൂപയിലെത്തി. ഒരു ഗ്രാമിന് 11,275 രൂപയാണ് വില. അതേസമയം, 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 രൂപ വർധിച്ച് 8,785 രൂപയായി. പവന് 70,280 രൂപയാണ് ഈ വിഭാഗത്തിൽ ഈടാക്കുന്നത്. ഒൻപത് കാരറ്റ് സ്വർണത്തിന് 110 രൂപയുടെ വർധനയുണ്ടായി, ഇതോടെ ഒരു ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമായി. വെള്ളി വില കിലോയ്ക്ക് 2400 രൂപ വർധിച്ച് 240 രൂപയാണ് ഒരു ഗ്രാമിന്.

കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്ത് രണ്ടുതവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 1,280 രൂപ വർധിക്കുകയും ഉച്ചയോടെ വീണ്ടും 800 രൂപയുടെ വർധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രാവിലത്തെ വിപണിയിൽ ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയായിരുന്നത് ഉച്ച കഴിഞ്ഞപ്പോൾ 13,460 രൂപയിലേക്ക് ഉയർന്നു. ഇതോടെ പവൻ വില 1,06,880 രൂപയിൽ നിന്നും 1,07,680 രൂപയായി വർധിക്കുകയായിരുന്നു.

കോട്ടയം ചങ്ങനാശേരിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറക്കും; കെജിഎ ​ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചുപശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലും സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നുനിൽക്കുകയാണ്. വരുംദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ മൂല്യം ഇടിഞ്ഞത് സ്വർണത്തിന് അനുകൂലമായി. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികൾ കൈവശമുള്ള നിക്ഷേപകർ സ്വർണം വാങ്ങാൻ താൽപ്പര്യം കാണിക്കുന്നതും, അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചേക്കുമെന്ന പ്രതീക്ഷയും വിപണിയെ സ്വാധീനിക്കുന്നു.

Samayam Malayalam2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവന്നേക്കും; നീക്കവുമായി കേന്ദ്രംആഗോളതലത്തിൽ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങി ശേഖരിക്കുന്നത് വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു. ഇതിനു പുറമെ, ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വന്നിരിക്കുന്ന ഇടിവും പ്രാദേശിക വിപണിയിൽ സ്വർണവില താങ്ങായി നിൽക്കാൻ കാരണമാകുന്നുണ്ട്.


Source link

Related Articles

Back to top button