MANORAMA

കോഴിക്കോട്–കൊല്ലഗൽ ദേശീയപാത വികസനം: സ്ഥലമെടുപ്പ് പ്രതിസന്ധിക്ക് വിരാമം

താമരശ്ശേരി∙ കോഴിക്കോട്–കൊല്ലഗൽ ദേശീയപാത 766-ൽ താമരശ്ശേരി വട്ടക്കുണ്ടിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നതിനുള്ള വഴിതെളിഞ്ഞു. സ്ഥലമേറ്റെടുപ്പുമായി సంబంధപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം പരിഹരിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. പാലം നിർമാണത്തിനായി സ്ഥലമുടമകൾ യാതൊരു പ്രതിഫലവും വാങ്ങാതെ ഭൂമി സൗജന്യമായി വിട്ടുനൽകാൻ തയ്യാറാവുകയായിരുന്നു. ഇതിനായി ഇവർ റീലിങ്ക്വിഷ്മെന്റ് ഫോമിൽ മുൻകൂറായി ഒപ്പിട്ടുനൽകിയതോടെയാണ് പദ്ധതിയുടെ തുടർനടപടികൾക്ക് വേഗതയേറിയത്. 

ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ പി.കെ. ഫിറോസ് എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ ആസാദ് കാരാടി, ഷംസീർ ഇടവലൻ, ഹാഫിസുറഹ്മാൻ, മൊയ്തീൻ, കെ.ടി. എ. ഖാദർ മുഹമ്മദ്, അഷറഫ് എം., മറിയക്കുട്ടി, അബ്ദുൽ മജീദ്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സലീം തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.


Source link

Related Articles

Back to top button