MANORAMA

കക്കാടംപൊയിലിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ച് പേരുടെ നില അതീവ ഗുരുതരം

കോഴിക്കോട് ∙ കൂടരഞ്ഞി – കക്കാടംപൊയിൽ റൂട്ടിൽ പീടികപ്പാറ പള്ളിക്കു സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മാറാട് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന അണ്ടത്തോടത്ത് സായന്ത് (23) ആണ് മരിച്ചത്.

അപകടത്തിൽ പരുക്കേറ്റ അരുൺ (24), സനോജ് (24), ആദർശ് (22), മിഥുൻ (23), അമിത് (22), അക്ഷയ് (23), അഷ്റഫ് (27) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരുക്കേറ്റവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Source link

Related Articles

Back to top button