MANORAMA
മറയൂരിലും കാന്തല്ലൂരിലും കനത്ത മഴയും മഞ്ഞും; സഞ്ചാരികൾ ഒഴിഞ്ഞുമാറുന്നു

മറയൂർ, കാന്തല്ലൂർ മലനിരകളിൽ ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും തുടരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിട്ടുവിട്ടു പെയ്തിരുന്ന മഴ ഞായറാഴ്ച രാവിലെ മുതൽ കൂടുതൽ കരുത്താർജിക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടായെങ്കിലും കാലാവസ്ഥാ മാറ്റം പ്രദേശത്ത് തുടരുകയാണ്.
മറയൂർ– കാന്തല്ലൂർ പാതയടക്കം ഈ മേഖലയിലെ പലയിടങ്ങളിലും രാപ്പകൽ ഭേദമന്യേ മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന സ്ഥിതിയാണുള്ളത്. കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡിലിറങ്ങുന്ന വാഹനങ്ങൾ ഹെഡ്‌ലൈറ്റുകൾ തെളിച്ചാണ് യാത്ര തുടരുന്നത്. മഴയും മഞ്ഞും കാരണം ഗതാഗതവും കാര്യമായി തടസ്സപ്പെടുന്നുണ്ട്.



