KAUMUDI

പ്രഭാവലയത്തിൽ ചാക്കോച്ചന്റെ ധീരജ്പ്രഭു,​ ബാച്ച്‌ലർ പാർട്ടി ‘deuxൽ വേറിട്ട ലുക്കിൽ താരം

sss

അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ച്‌ലർ പാർട്ടി Deux’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത് വേറിട്ട ലുക്കിൽ. ചാക്കോച്ചൻ അവതരിപ്പിക്കുന്ന ധീരജ് പ്രഭു എന്ന കഥാപാത്രത്തിന്റെ ലുക്ക് ശ്രദ്ധ നേടി. . കറുപ്പിൽ സ്വർണത്തുന്നലുള്ള കോട്ടുമണിഞ്ഞ് പീസ് സൈൻ ഉയർത്തിയാണ് ചാക്കോച്ചൻ . ബൊഗെയ്ൻ വില്ലയ്ക്കുശേഷം അമൽനീരദും ചാക്കോച്ചനും വീണ്ടും കൈകോർക്കുന്ന ‘ബാച്ച്‌ലർ പാർട്ടി Deux’ നവംബർ 19ന് റിലീസ് ചെയ്യും. ന ടൊവിനോ തോമസിന്റെയും നസ്‌ലന്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിന്റെയും ഷൈൻ ടോമിന്റെയും നാദിയയുടെയും രജിഷയുടെയും ജ്യോതിർമയിയുടെയും ഹൻസികയുടെയും പാരിസ് ലക്ഷ്മിയുടെയും പോസ്റ്ററുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതാണ്. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്റ് , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പി.ആർ. ഒ: ആതിര ദിൽജിത്ത്.




Source link

Related Articles

Check Also
Close
Back to top button