KAUMUDI

പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ മേക്കിംഗ് വീഡിയോയുമായി കൽക്കി ടീം, ഭൈരവ  ഈസ്   ബാക്ക് 

sss

റിബൽ സ്റ്റാർ പ്രഭാസിന് ജന്മദിനാശംസകൾ നേർന്ന് ‘കൽക്കി 2898 എഡി’യുടെ അണിയറപ്രവർത്തകർ. ‘ഭൈരവ തിരിച്ചെത്തുന്നു’ എന്ന സന്ദേശത്തോടെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി . നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിർമ്മിച്ച സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ഇക്കുറി പ്രഭാസിന് പിറന്നാൾ . കൽക്കിയിൽ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ പ്രഭാസിന് ആരാധകലോകവും ആശംസ നേർന്നു.

2024ൽ തിയേറ്ററുകളിലെത്തിയ ‘കൽക്കി 2898 എഡി’ ആഗോള ബോക്സ് ഓഫീസിൽ 1200 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടി . 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരവും സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ സയൻസ് ഫിക്ഷൻ വിഭാഗത്തിന് പുതിയ മുഖം സമ്മാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന രണ്ടാം ഭാഗം അടുത്ത വർഷം പകുതിയോടെ പൂർത്തിയാവും. പി.ആർ.ഒ: ശബരി, ആതിര ദിൽജിത്ത്.




Source link

Related Articles

Check Also
Close
Back to top button