MANORAMA

അർണബ് ആഞ്ഞടിക്കുന്നു! മറ്റന്നാൾ തീരം തൊടും, കാറ്റിന് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗം; കേരളവും മഴയുടെ പിടിയിലാകും

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിശക്തമായ ന്യൂനമർദം ‘അർണബ്’ ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻദിശയിലേക്കു നീങ്ങുന്ന ഈ ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീവ്ര ചുഴലിക്കാറ്റായും നാളെയോടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിയാർജിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ആന്ധ്രാപ്രദേശിലെ ബാപ്റ്റലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്ന വിവരത്തെത്തുടർന്ന് ആന്ധ്രാ തീരത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെലോ അലർട്ട് ബാധകമായിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Source link

Related Articles

Back to top button