MANORAMA
ചോക്ലേറ്റ് കഴിച്ചതിനെ ചൊല്ലിയുള്ള തർക്കം; അയൽവാസിയുടെ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയ പന്ത്രണ്ടുകാരി

ഇൻഡോർ∙ അയൽവാസി ശകാരിച്ചതിലുള്ള കടുത്ത പക മൂലം നാലു വയസ്സുകാരനെ പന്ത്രണ്ടുകാരി ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ മണ്ട്സൗർ ജില്ലയിലുള്ള ഷാംഗഡിൽ ഒക്ടോബർ 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ചോക്ലേറ്റ് കഴിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് മരിച്ച കുട്ടിയുടെ അമ്മ പന്ത്രണ്ടുകാരിയെ വഴക്കുപറഞ്ഞിരുന്നു. ഈ സംഭവത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.



