MANORAMA
മഹാരാജാസ് കോളജ് ബിരുദദാന ചടങ്ങ്: എസ്എഫ്ഐ പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ട് ജിസിടിഒ

എറണാകുളം: മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ) സംസ്ഥാന സമിതി രംഗത്തെത്തി. ചടങ്ങ് അലങ്കോലപ്പെടുത്തിയ നടപടിയിൽ സംഘടന കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷം ആഘോഷിക്കാനെത്തിയ വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സന്തോഷം കെടുത്തിയുള്ള ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ഒട്ടും ഭൂഷണമല്ലെന്നും, ഇത് അങ്ങേയറ്റം അപലപനീയമാണെന്നും ജിസിടിഒ പ്രസ്താവനയിൽ വ്യക്തമാക്കി.



