MANORAMA
ഭാര്യയെ കൊലപ്പെടുത്തിയ കേസ്: രണ്ടുതവണ ജയിൽചാടിയ പ്രതി ജയിലിൽ മരിച്ചനിലയിൽ

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ശ്രീനിവാസനെയാണ് (51) സെല്ലിനുള്ളിൽ തൂങ്ങിമരിച്ച രീതിയിൽ കണ്ടത്. അസുഖബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ പ്രത്യേക സെല്ലിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ സെല്ലിലെ തുണി ഉപയോഗിച്ച് ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.



