MANORAMA
ഗുവാഹത്തിയിൽ ഞെട്ടിക്കുന്ന കൊലപാതകം; ഹോട്ടൽ മുറിയിൽ കുടുംബം ഉൾപ്പെടെ അഞ്ചുപേർ വെടിയേറ്റ് മരിച്ചു, അക്രമി പിടിയിൽ

ഗുവാഹത്തിയിലെ ജിഎസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലുണ്ടായ വെടിവയ്പിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ലചിത് നഗറിലുള്ള ‘ഹോട്ടൽ ബിലാസ് ഇൻ’ എന്ന സ്ഥാപനത്തിലാണ് വെടിവയ്പ് നടന്നത്. ആക്രമണം നടത്തിയ ഘനകാന്ത ഗൊഗോയിയെ ഒരു മണിക്കൂർ നീണ്ട പോലീസ് തിരച്ചിലിനൊടുവിൽ പിടികൂടി. ഇയാളിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. പിടിയിലായ ഗൊഗോയ് ഈ ഹോട്ടൽ പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/hindipatrakar എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)




