SAMAYAM

സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് 2440 രൂപ, പുതിയ നിരക്ക് ഞെട്ടിക്കുന്നു

തിരുവനന്തപുരം: സ്വർണവിപണിയിൽ അസ്ഥിരത തുടരുന്നതിനിടെ നിക്ഷേപകരെയും ഉപഭോക്താക്കളെയും അമ്പരപ്പിച്ചുകൊണ്ട് സ്വർണവിലയിൽ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണത്തിന് 2,440 രൂപയുടെ വർധനവാണുണ്ടായത്, ഇതോടെ വില 1,13,920 രൂപയിലെത്തി. ഗ്രാമിന് 305 രൂപ കൂടി 14,240 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയിലേക്ക് താഴ്ന്ന ശേഷമാണ്, ഇന്ന് അപ്രതീക്ഷിതമായി വില കുത്തനെ ഉയർന്നിരിക്കുന്നത്.

പതിനെട്ട് കാരറ്റ് സ്വർണത്തിൻ്റെ നിരക്കിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 250 രൂപ വർധിച്ച് 11,700 രൂപയിലും പവന് 93,600 രൂപയിലുമാണ് വിപണിയിൽ ഇപ്പോൾ കൈമാറ്റം നടക്കുന്നത്. പതിനാല് കാരറ്റ് സ്വർണത്തിന് 190 രൂപ കൂടി ഗ്രാമിന് 9,110 രൂപയായി. പവന് 72,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ വർധിച്ച് 5,875 രൂപയിലെത്തി; പവന് 47,000 രൂപയാണ് വില.

ബിരുദധാരികൾക്ക് മാസം 20,000 സ്റ്റൈപ്പന്റിൽ ഇന്റേൺഷിപ്പ്; 500 ബഹുരാഷ്ട്ര കമ്പനികളിൽ കേന്ദ്രത്തിന്റെ 12 മാസ ഇന്റേൺഷിപ്പുംസംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കാര്യമായ വ്യത്യാസമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ ഇത്തരമൊരു വലിയ വിലക്കയറ്റം ദൃശ്യമായത്. ആഗോള വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളും നേരിട്ട് സ്വർണത്തിൻ്റെ വിലയെ സ്വാധീനിക്കുന്നുണ്ട്.

Samayam Malayalamസെപ്റ്റംബറിൽ നാല് ദിവസം ബാങ്ക് പണിമുടക്ക്; തുടർച്ചയായ ദിവസങ്ങൾ അടഞ്ഞുകിടക്കുംപശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് സ്വർണവില വീണ്ടും ഉയർന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോരുകൾ അന്താരാഷ്ട്ര ഇന്ധന വിതരണത്തെയും വിപണിയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ പ്രവണത സ്വർണവിലയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്വിറ്റ്സർലൻഡ്, ചൈന, യുകെ, ഹോങ് കോങ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം സ്വർണത്തിൻ്റെ ആഗോള ഉപഭോഗത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്കാണുള്ളത്.

ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൽ സീനിയർ കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന ജിബിൻ ജോർജിന് മാധ്യമപ്രവർത്തന രംഗത്ത് 13 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. കൊച്ചി ഓഫീസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ദേശീയ, അന്തർദേശീയ, പ്രാദേശിക വാർത്തകൾക്കൊപ്പം രാഷ്ട്രീയം, ബിസിനസ്, സ്പോർട്സ് എന്നീ മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മംഗളം ദിനപത്രം, വെബ്ദുനിയ ഓൺലൈൻ എന്നീ മാധ്യമസ്ഥാപനങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.… കൂടുതൽ വായിക്കുക


Source link

Related Articles

Back to top button