MANORAMA
ബാഡ്മിന്റൺ കോർട്ടിൽ പൊലിഞ്ഞ ജീവൻ: ദുബായിൽ പ്രവാസി മലയാളിയുടെ വിയോഗം

ദുബായിൽ സഹപ്രവർത്തകർക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി രഞ്ജിത് വിജയൻ (52) ആണ് മരിച്ചത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ വിഭാഗത്തിന്റെ ജനറൽ മാനേജരായിരുന്നു അദ്ദേഹം. ശനിയാഴ്ച രാവിലെ ദുബായ്‌ലാൻഡിലെ സ്കൂൾ കോർട്ടിൽ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.




