KAUMUDI

ഇന്ദ്രജിത്തിന്റെ ‘നായകൻ’ റീ റിലീസ് 30ന്

sss

ഇന്ദ്രജിത്ത് നായകനായി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകൻ പതിനാറ് വർഷങ്ങൾക്ക് ശേഷം ഫോർ കെ ദൃശ്യമികവിൽ ഒക്ടോബർ 30ന് റീ റിലീസ് ചെയ്യും. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി.

ലിജോയുടെ സംവിധാന അരങ്ങേറ്റ ചിത്രത്തിന് പി.എസ് റഫീക്ക് രചന നിർവഹിച്ചു. തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശേരി, അംബിക മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് നിർമ്മിച്ചത്. ഛായാഗ്രഹണം മനോജ് പരമഹംസ, പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും വേറിട്ട അനുഭവം പകർന്നു. ഹൈ സ്റ്റുഡിയോസാണ് റീമാസ്റ്ററിംഗ് .വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്. പി.ആർ.ഒ: പി.ശിവപ്രസാദ്.




Source link

Related Articles

Check Also
Close
Back to top button