KAUMUDI

ലീഡ്- വിജയ് ദേവരകൊണ്ടയുടെ ഈ വർഷത്തെ ആദ്യ ചിത്രത്തിന് ചലനം സൃഷ്ടിക്കാനാകുന്നില്ല കേരളത്തിൽ വരാതെ രണബാലി

a

വിജയ്ദേവരകൊണ്ട, രശ്‌മിക മന്ദാന ചിത്രം ‘രണബാലി” കേരളത്തിൽ റിലീസ് ചെയ്യാത്തതിന്റെ കാരണം തേടുകയാണ് ആരാധകർ. വിവാഹശേഷം വിജയ്‌യും രശ്‌മികയും ഒരുമിച്ചഭിനയിച്ച ചിത്രം പാൻ ഇന്ത്യൻ റിലീസായി ഒക്ടോബർ 16ന് പ്രദർശനത്തിന് എത്തിയെങ്കിലും കേരള റിലീസ് മാത്രം ഉണ്ടായില്ല. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചിരുന്നു. എന്നാൽ കേരളത്തിൽ റിലീസ് ചെയ്യാത്തതിന്റെ കാരണം നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കേരള റിലീസ് ഉണ്ടാവില്ലെന്ന സൂചന നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് കുറച്ചുദിവസം മുൻപ് ഉണ്ടായിരുന്നുവെന്ന് അറിയുന്നു.രജനികാന്ത് നായകനായ ജയിലർ 2വുമായി റിലീസ് ക്ളാഷ് ഉണ്ടായിരുന്നതാണ്. കേരളത്തിലെ 800 സ്ക്രീനിൽ ജയിലർ 2 റിലീസ് ചെയ്തതിനാൽ മതിയായ സ്‌ക്രീൻ ‘രണബാലി”ക്ക് ലഭിച്ചില്ലത്രേ. അതുകൊണ്ടാവാം കേരള റിലീസ് ഉപേക്ഷിക്കാൻ കാരണം എന്ന് അറിയുന്നു. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആന്ധ്രയിലും തെലുങ്കാനയിലും തമിഴ് നാട്ടിലും സമ്മിശ്ര പ്രതികരണം ആണ്. മൂന്നു ദിവസത്തെ ആഗോള കളക്‌ഷൻ 36. 9 കോടിയആണ് . വിജയ് ദേവരുകൊണ്ടയുടെ മുൻ ചിത്രങ്ങളായ കിംഗ്‌ഡം, ലൈഗർ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ രണബാലിയുടെ കളക്‌ഷൻ കുറവാണ്.ഇൻഡ്സ്ട്രി ട്രാക്കറായസാക് നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ 20 ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. ഈവർഷം റിലീസ് ചെയ്യുന്ന ആദ്യ വിജയ് ദേവരകൊണ്ട ചിത്രം ആണ് രണബാലി.രശ്മിക മന്ദാനയുടെ രണ്ടാമത്തെ ചിത്ര

വും.




Source link

Related Articles

Check Also
Close
Back to top button