MANORAMA

റിയാദ് വിമാനത്താവള ആക്രമണം: ആശ്വാസമായി സൗദിയയുടെ ഔദ്യോഗിക വിശദീകരണം, വിമാനത്തിൽ യാത്രക്കാരില്ലായിരുന്നു

റിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ ഇന്നലെ രാത്രി എട്ടുമണിയോടെയുണ്ടായ ആക്രമണ സമയത്ത്, ലക്ഷ്യമിട്ട വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് സൗദിയ എയർലൈൻസ് ഔദ്യോഗികമായി അറിയിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന ഈ ഭീകരാക്രമണത്തിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആദ്യഘട്ട ആക്രമണം. ഇതിനു പിന്നാലെയാണ് പാർക്ക് ചെയ്തിരുന്ന സൗദിയ വിമാനത്തിന് നേരെ രണ്ടാമത്തെ ആക്രമണമുണ്ടായത്. സംഭവത്തിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെയും നിസ്സാര പരുക്കുകളുള്ളവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിൽ വിമാനത്താവള സമുച്ചയത്തിനും വിമാനത്തിനും കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.


Source link

Related Articles

Back to top button