MANORAMA

ചെകുത്താൻ മരണശേഷവും എന്നെ വേട്ടയാടുന്നു, ദൈവം പോലും അയാൾക്ക് പൊറുക്കില്ല: നാനാ പടേക്കറെ കടന്നാക്രമിച്ച് തനുശ്രീ ദത്ത

ബോളിവുഡ് നടൻ നാനാ പടേക്കറുടെ വേർപാടിനു പിന്നാലെ, അന്തരിച്ച താരത്തിനെതിരെ കടുത്ത വിദ്വേഷവും അധിക്ഷേപവുമുയർത്തി നടി തനുശ്രീ ദത്ത രംഗത്തെത്തിയത് സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. നാനാ പടേക്കറുടെ മരണവാർത്തയോട് പ്രതികരിക്കവെ അദ്ദേഹത്തെ ‘ഈവിൾ ഡെഡ്’ എന്ന് വിശേഷിപ്പിച്ച നടി, സ്വന്തം പരിപാടിയുടെ പ്രചാരണത്തെ ഈ മരണം ബാധിക്കുമോ എന്ന് ആശങ്കപ്പെട്ടതാണ് വ്യാപക അമർഷത്തിന് വഴിവെച്ചത്.

വൈകുന്നേരമാകുമ്പോൾ മാധ്യമങ്ങളെല്ലാം ഈ ‘ഈവിൾ ഡെഡിന്റെ’ വാർത്തകൾക്കായി തന്റെ പിന്നാലെ ഓടുമെന്നും, തന്റെ പരിപാടിയേക്കാൾ ഈ വിഷയത്തിന് പ്രാധാന്യം നൽകി പ്രമോഷൻ തടസ്സപ്പെടുത്തുമെന്നുമാണ് തനുശ്രീ ആശങ്ക പ്രകടിപ്പിച്ചത്. പിന്നീട് വിവാദങ്ങൾ കൊഴുത്തതോടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു എന്ന് ഏതാനും വാക്കുകളിൽ താരം ഒതുക്കിയെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ തന്റെ നിലപാടിനെ വീണ്ടും ന്യായീകരിച്ച് അവർ രംഗത്തെത്തി.

നാനാ പടേക്കറുടെ മരണം ഒരു “അദ്ഭുതം” ആണെന്നും, ഒരാൾ മരിച്ചു എന്നതുകൊണ്ട് താൻ അനുഭവിച്ച മാനസിക വിഷമങ്ങളും വേട്ടയാടലുകളും ഇല്ലാതാകുന്നില്ലെന്നുമാണ് നടിയുടെ വാദം. ‘‘ഈ രാത്രി ലൈവിൽ വരേണ്ട കാര്യമൊന്നും എനിക്കില്ല. പക്ഷേ എനിക്കെതിരെ വരുന്ന നെഗറ്റിവിറ്റി കണ്ട് പറഞ്ഞു പോകുന്നതാണ്. ഈ ലോകത്ത് പലർക്കും പല അനുഭവങ്ങളുണ്ടാകും, എന്റേത് എനിക്കേ അറിയൂ. ഞാൻ മിണ്ടിതിരിക്കാൻ പോകുന്നില്ല. ഒരാൾ മരിച്ചു, എന്നു കരുതി അയാൾ ചെയ്തതെല്ലാം ഇല്ലാതാകുമോ? ആ ആൾ കാരണം വേദനിച്ചവരുടെ വേദന ഇല്ലാതാകുമോ? ആ ഇരകളുടെ അവസ്ഥയോ?

ചിലർ മാപ്പ് കൊടുക്കാൻ പറയുന്നു, ദൈവം പോലും അയാൾക്ക് മാപ്പ് കൊടുക്കില്ല. ഭഗവാനോട് മാപ്പ് ചോദിച്ചാൽ പോലും അത് സ്വീകരിക്കില്ല. കാരണം അയാൾ കുറ്റം ഏറ്റുപറയില്ല. എത്രപേരുടെ ജീവിതം നശിപ്പിച്ചെന്നു പറയില്ല. മീ ടു നീക്കത്തിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം നശിച്ചെന്ന് ഇയാൾക്ക് അറിയുമോ? ആ സംഭവത്തിനുശേഷം എന്റെ ജീവിതത്തിൽ തകർച്ചകൾ മാത്രമാണുണ്ടായത്.


Source link

Related Articles

Back to top button