കൂടിനുള്ളിൽ കൈയിട്ടയുടനെ കോഴിക്കുഞ്ഞ് അകത്തേക്ക് വലിഞ്ഞു; പേടിച്ചരണ്ട് നോക്കിയപ്പോൾ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച

വർക്കല മേലെവെട്ടൂരിലെ ഒരു വീട്ടിൽ നിന്നാണ് വാവാ സുരേഷിന് ഏറ്റവും പുതിയ രക്ഷാപ്രവർത്തനത്തിനായുള്ള വിളി വന്നത്. കോഴിക്കുഞ്ഞിനെ നോക്കാനായി വീട്ടുകാർ കോഴിക്കൂട്ടിലേക്ക് ചെന്നപ്പോഴാണ് പാമ്പിന്റെ ശരീരഭാഗം അവരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അവർ സ്നേക്ക് മാസ്റ്ററെ വിവരമറിയിച്ചു. സ്ഥലത്ത്യെത്തിയ വാവാ സുരേഷ് പരിസരം നിരീക്ഷിച്ചപ്പോൾ വിവിധയിനം കോഴികളെയും വലിയൊരു കൂടും കണ്ടു.
സാധധാനത്തിൽ അദ്ദേഹം കോഴിക്കൂടിനുള്ളിലേക്ക് പ്രവേശിച്ചു. കോഴികളുടെ കൂട്ടമായുള്ള ബഹളം അവിടെ അന്തരീക്ഷത്തിലുണ്ടായിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന ഒന്നോ രണ്ടോ ചാക്കുകൾ നീക്കം ചെയ്തപ്പോൾ ഒരു ചത്ത കോഴിക്കുഞ്ഞിനെ കണ്ടെത്തി. അടുത്ത ചാക്ക് കൂടി മാറ്റിയ തക്കത്തിൽ വാവാ സുരേഷ് തലനാരിഴയ്ക്കാണ് ഒരു മൂർഖന്റെ കടിയിൽ നിന്നും രക്ഷപെട്ടത്. അദ്ദേഹം കൈ വെച്ച ഭാഗത്തുണ്ടായിരുന്നത് ഭീകരനായ ഒരു മൂർഖൻ പാമ്പായിരുന്നു! മുട്ട വിഴുങ്ങിയതു കാരണം അനങ്ങാനാവാതെ കിടക്കുകയായിരുന്നു അത്. കോഴിക്കൂട്ടിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ വളരെ വിദഗ്ദ്ധമായി പിടികൂടുന്ന കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ പുതിയ ഭാഗം മുഴുവനായി കാണുക.
കോഴിക്കൂട്
English Summary
Snake Master Vava Suresh responded to a call from Meleavettoor, Varkala, regarding a snake in a chicken coop. Homeowners discovered a snake's presence after a chick went missing. During the rescue, Suresh narrowly escaped a bite from a powerful cobra hiding among sacks. The cobra, which had apparently swallowed eggs, was successfully removed from the coop.
RELATED TOPICS: SNAKE MASTER, SNAKE RESCUE, SNAKE RESCUE FROM HOME, SNAKE FOUND AT HOME
Source link




