മുത്തങ്ങ സമര നായകന് നീതി; പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ അധ്യാപകന് ലക്ഷങ്ങളുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുത്തങ്ങ പ്രക്ഷോഭത്തിനിടെ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായ മുൻ ഡയറ്റ് അധ്യാപകൻ കെ കെ സുരേന്ദ്രന് പന്ത്രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പ്രക്ഷോഭ നാളുകളിൽ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്ന ദാരുണമായ പൊലീസ് അതിക്രമങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം.
ഈ കേസിൽ നേരത്തെ സിബിഐ കെ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. നഷ്ടപരിഹാരം നൽകണമെന്ന് കോടതി ആദ്യമായി വിധിച്ചത് 2021-ലായിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ സർക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീൽ സമർപ്പിക്കുകയുണ്ടായി. തുടർന്ന് 2026-ൽ കൽപ്പറ്റ കോടതി നഷ്ടപരിഹാര തുക പതിന്ത്രര ലക്ഷം രൂപയായി വർദ്ധിപ്പിച്ച് വിധി പ്രഖ്യാപിച്ചു.
ഈ കേസിൽ ഇനി മേൽക്കോടതികളെ സമീപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകുകയായിരുന്നു. നഷ്ടപരിഹാര തുക സർക്കാരിന് സാമ്പത്തിക ഭാരമുണ്ടാക്കാതെ, അക്രമത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഈടാക്കണമെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സുരേന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തന്റെ ദുരിതങ്ങൾ ബോധിപ്പിച്ചിരുന്നു.
English Summary
The Kerala government has ordered ₹12.5 lakh in compensation for former DIET teacher KK Surendran, who suffered police brutality during the Muthanga protest. Kalpetta Court increased the compensation in 2026. The Chief Minister decided against further appeals, with the amount to be recovered from the police officers responsible for the assault.
RELATED TOPICS: KK SURENDRAN COMPENSATION, MUTHANGA PROTEST, KERALA GOVERNMENT NEWS, MUTHANGA SAMARAM, POLICE BRUTALITY COMPENSATION KERALA
Source link




