മുപ്പെരു വർഷത്തെ സേവനം അവസാനിപ്പിച്ചു പ്രിയ ടീച്ചർ മടങ്ങി; ദുബായിൽ വിദ്യാർഥികളുടെ സ്നേഹാദരവായി സ്കോളർഷിപ്പ്

ദുബായ് ∙ മൂന്ന് പതിറ്റാണ്ടിലേറെയായി ഒരേ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച പ്രിയപ്പെട്ട മലയാളി അധ്യാപിക വിടവാങ്ങി. ദുബായ് വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ 33 വർഷത്തോളമായി അധ്യാപികയായി ജോലി ചെയ്തിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശിനി അഞ്ജന സനൽകുമാർ (57) ആണ് അന്തരിച്ചത്. അധ്യാപനത്തിന് പുറമെ സ്കൂളിന്റെ എക്സാമിനേഷൻ ഓഫിസറുടെ ചുമതലയും അവർ വഹിച്ചിരുന്നു.
റിട്ട. ഹെഡ്മാസ്റ്റർ രാമചന്ദ്രപിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് ആനന്ദവല്ലിയമ്മയുടെയും മകളാണ്. ഭർത്താവ്: സനൽകുമാർ. മകൾ: ഐശ്വര്യ അരവിന്ദ്. മരുമകൻ: അരവിന്ദ് (മകൾ ഐശ്വര്യയും മരുമകൻ അരവണും ദുബായിൽ ജോലി ചെയ്യുന്നു). ദേവി എ. രാമചന്ദ്രൻ, മഞ്ജു എ. രാമചന്ദ്രൻ എന്നിവരാണ് സഹോദരിമാർ.
അഞ്ജനയുടെ നിര്യാണത്തിൽ സഹപ്രവർത്തകരും വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. ദുബായിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വലിയ മാറ്റങ്ങൾക്ക് നേരിട്ട് സാക്ഷിയായ അവരുടെ ഓർമ്മകൾ വരുംതലമുറകളിലേക്ക് എത്തിക്കുന്നതിനായി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ ‘അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്’ ഏർപ്പെടുത്താൻ ജെംസ് എജ്യുക്കേഷൻ തീരുമാനിച്ചിട്ടുണ്ട്.
ദുബായിലെ ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് കുടുംബവീട്ടു വളപ്പിൽ സംസ്കാരം ചടങ്ങുകൾ നടത്തി.
Source link




