KAUMUDI
ഭരണഭാഷാ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 12 വരെ നീട്ടി

തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണപരിഷ്കാര വിഭാഗത്തിന്റെ ഭരണഭാഷാ അവാർഡുകൾക്കായി ഈ മാസം 12-ാം തീയതി വൈകിട്ട് 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക ഭാഷാ പ്രയോഗത്തിൽ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്ന വകുപ്പിന് 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. കൂടാതെ, മാതൃഭാഷാ പ്രചാരണ പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പിലാക്കുന്ന ജില്ലയ്ക്ക് 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഭരണഭാഷ മലയാളത്തിലേക്ക് മാറ്റുന്നതിന് പ്രയോജനപ്പെടുന്ന വിധത്തിൽ മൗലിക ഗ്രന്ഥങ്ങൾ രചിക്കുന്ന സർക്കാർ ജീവനക്കാർക്കായി ഗ്രന്ഥരചനാ പുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 20,000 രൂപയും രണ്ടാം സ്ഥാനം നേടുന്നയാൾക്ക് 10,000 രൂപയുമാണ് ക്യാഷ് പ്രൈസ്. ഇതു കൂടാതെ സ്കൂൾ കുട്ടികൾക്കായി സാഹിത്യ മത്സര പുരസ്കാരങ്ങളും നൽകിവരുന്നുണ്ട്. സംസ്ഥാനതല അവാസന അപേക്ഷകൾ ‘ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്, അനക്സ് 1, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001’ എന്ന വിലാസത്തിലോ pardold@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്. ജില്ലാതല അവാർഡുകൾക്കായുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കാണ് സമർപ്പിക്കേണ്ടത്.
Source link
Source link



