KAUMUDI

മാറ്റമില്ലാത്തത ആർക്കാണ് ഇഷ്ടം? കുളത്തിലേക്ക് തള്ളിയിട്ട് എംഎൽഎയുടെ ഉദ്ഘാടനം; വീഡിയോ വൈറൽ

ഷബീർ മഞ്ഞാമ്പ്രയെയും നജ്മ തബ്ഷിറയേയും കുളത്തിലേക്ക് തള്ളിയിടുന്നു

മലപ്പുറം: മലപ്പുറത്തുനിന്നുള്ള ഒരു കുളത്തിന്റെ ഉൽഘാടന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മങ്കട പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളമാണ് വ്യത്യസ്തമായ ഉൽഘാടനത്തിലൂടെ ശ്രദ്ധേയമായത്. മങ്കട നിയമസഭാംഗം മഞ്ഞളാംകുഴി അലിയാണ് ഈ കുളത്തിന്റെ ഉൽഘാടനം നിർവഹിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു കുളം നാടിന് സമർപ്പിച്ചത്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പ്രതിനിധിയായ ഷബീ‌ർ മഞ്ഞാമ്പ്രയെ വെള്ളത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു ജനപ്രതിനിധിയുടെ ഉൽഘാടനം. വാർഡ് അംഗം വെള്ളത്തിലേക്ക് ചാടിക്കൊണ്ട് ചടങ്ങ് പൂർത്തിയാക്കുമെന്ന് ഉൽഘാടനത്തിന് മുൻപ് എംഎൽഎ വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ ചാടുകയാണെങ്കിൽ എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയും കൂടെ ചാടണമെന്നായിരുന്നു ഷബീറിന്റെ മറുപടി.

പക്ഷേ, റിബൺ മുറിച്ചയുടൻ ഷബീറിന്റെ എല്ലാ പ്രതീക്ഷകളും തകിടംമറിച്ചുകൊണ്ട് എംഎൽഎയും സംഘവും ചേർന്ന് അദ്ദേഹത്തെ കുളത്തിലേക്ക് മറിച്ചിടുകയായിരുന്നു. തുടർന്ന് വെള്ളത്തിൽനിന്ന് കരകയറിയ ഷബീർ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ അഡ്വ. നജ്മ തബ്ഷിറയെയും കുളത്തിലേക്ക് പിടിച്ചുതള്ളുകയായിരുന്നു. അപകടങ്ങൾ ഒഴിവാക്കാനായി ആവശ്യമായ ട്യൂബുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയ ശേഷമായിരുന്നു ഈ വ്യത്യസ്തമായ ഉൽഘാടനം നടത്തിയത്.

                        English Summary

                            A unique pond inauguration in Mankada, Malappuram, went viral after MLA Manjalamkuzhi Ali pushed ward member Shabir Manjampra into the water. Subsequently, the member pushed Perinthalmanna Block Panchayat President Adv. Najma Tabshira into the pond. The unusual ceremony, held with safety measures, garnered significant social media attention.                            
                    RELATED TOPICS: MALAPPURAM POND INAGURATION, POND INAGURATION VIRAL VIDEO, MALAPPURAM

Source link

Related Articles

Back to top button