യാത്രക്കാരുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാകുന്നു; വേണാടിന് മുന്നേ ഇനി പുതിയ ട്രെയിൻ കുതിക്കും

വൈകുന്നേരം നാല് മണിയോടെ എറണാകുളം ജങ്ഷനിൽ നിന്ന് തിരിച്ച്, വേണാട് എക്സ്പ്രസിന് തൊട്ടുമുമ്പായി കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലത്ത് എത്തിച്ചേരുന്ന വിധത്തിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
വേണാട് എക്സ്പ്രസിനു മുൻപുള്ള ദീർഘമായ സമയദൂരമാണ് സായാഹ്നങ്ങളിലെ വലിയ തിരക്കിന് കാരണം. പുതിയ ട്രെയിൻ വരുന്നതോടെ എറണാകുളത്തു നിന്നും കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ ഭാഗങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും. നിലവിൽ എറണാകുളം ജങ്ഷനിൽ നിന്ന് വേണാട് പുറപ്പെടുന്നത് വൈകിട്ട് 5:20 നാണ്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽക്കണ്ട് യാത്രികർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഫോട്ടോകളും ദൃശ്യങ്ങളും സഹിതം ബോധ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ ഓഫീസിൽ നിന്ന് റെയിൽവേ ബോർഡിന് ഔദ്യോഗിക നിർദേശം നൽകുകയുണ്ടായെന്ന് എം.പി കൂട്ടിച്ചേർത്തു. സർവീസ് എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനായി സതേൺ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Source link



