[item_title]: സ്വകാര്യബസ് സർവീസ് നിർത്തി; പാലം പണിയുന്നത് വരെ വീട്ടിലിരിക്കാൻ പറ്റുമോ? [/gpt3]

മേലുകാവ് ∙ കുരിശുങ്കൽ പാലം പൊളിച്ചതിനെത്തുടർന്നുണ്ടായ ഗതാഗതപ്രതിസന്ധി രൂക്ഷമാകുന്നു. ഇതുവഴി സർവീസ് നടത്തിയിരുന്ന സ്വകാര്യബസും ഓട്ടം അവസാനിപ്പിച്ചതോടെ മലയോര മേഖലയുടെ യാത്ര വഴിമുട്ടിയ നിലയിലാണ്.സമാന്തര വഴി തകർന്നു കിടക്കുന്നതിനാൽ ഇതുവഴി സർവീസ് നടത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടം പറഞ്ഞാണു ബസ് സർവീസ് നിർത്തിയത്. ഇതോടെ ഈ ബസിനെ ആശ്രയിക്കുന്ന മേച്ചാൽ, വാളകം, മോസ്കോ, ഇരുമാപ്ര, മേലുകാവ് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർഥികൾക്കും ജോലിക്കാർക്കും സാധാരണ യാത്രക്കാർക്കും യാത്ര ദുരിതമായി. റോഡിന്റെ അപകടാവസ്ഥയും വാഹനത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച ആശങ്കകളുമാണ് സർവീസ് നിർത്താനുള്ള കാരണമെന്നാണു ബസുടമയുടെ വിശദീകരണം.മൂന്നിലവ് പഞ്ചായത്തിലെയും മേലുകാവ് പഞ്ചായത്തിലെയും മലയോര വാർഡുകളിലെ ജനങ്ങൾ ഈ സ്വകാര്യ ബസിനെയാണു പ്രധാന യാത്രാമാർഗമായി ആശ്രയിച്ചിരുന്നത്. സ്വകാര്യ ബസ് സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പകരം ബസോ കെഎസ്ആർടിസിയോ സർവീസ് ആരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Source link



