KAUMUDI

സന്താനത്തിന്റെ ‘അതിസയ പിറവി’ ഫസ്റ്റ് ലുക്ക്

santhanam

സന്താനം നായകനായി നവാഗതനായ സുദാമൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അതിസയ പിറവി’ ഫസ്റ്റ് ലുക്ക് പുറത്ത്.നീല നിറം നിഗൂഢമായ ചുഴിക്കുള്ളിൽ അകപ്പെട്ട കഥാപാത്രമായി സന്താനം. ആംബുലൻസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും അസാധാരണമായ പശ്ചാത്തലവും ആകാംക്ഷ ഉയർത്തുന്നു. സയൻസ് ഫിക്ഷൻ, കോമഡി, മിസ്റ്ററി എന്നിവ ചേരുന്നതാണ് അതിസയ പിറവി.

കോമഡി റോളുകളിലൂടെ എത്തി നായകനായി മാറിയ സന്താനത്തിന്റെ ഇരുപതാമത് ചിത്രത്തിൽ ഗോപിക രമേഷ് ആണ് നായിക. വെറ്റ്രി, സ്മൃതി വെങ്കട്ട്, ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ് മരിയൻ , പ്രദീപ് ആന്റണി, ഫൂസി, ടി.എസ്.ആർ. എന്നിവരാണ് മറ്റ് താരങ്ങൾ. വീനസ് ഇൻഫോടെയ്ൻമെന്റിന്റെയും കെ7 സ്റ്റുഡിയോസിന്റെയും ബാനറുകളിൽ കെ.ജെ. ഗണേഷും വിജയ് കെ. ചെല്ലിയയും ചേർന്നാണ് നിർമ്മാണം.സംഗീതം ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: റിച്ചാർഡ് എം. നാഥൻ, എഡിറ്റിംഗ്: പ്രവീൺ കെ.എൽ., ആർട്ട് ഡയറക്ഷൻ: ജാക്കി, സംഘട്ടനം: ദിലീപ് സുബ്ബരായൻ, പി.ആർ. ഒ: ശബരി




Source link

Related Articles

Check Also
Close
Back to top button