KAUMUDI

മൂന്ന് മുഖഭാവത്തിൽ ജയസൂര്യ; മായൻ ടീസർ ഉടൻ

sss

ജയസൂര്യ നായകനായി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ‘മായൻ ചാപ്റ്റർ 1’ പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു. ഇരുണ്ട പശ്ചാത്തലവും തകർന്ന കണ്ണാടി ചില്ലുകൾക്കുള്ളിലെ ജയസൂര്യ കഥാപാത്രത്തിന്റെ മൂന്ന് മുഖ ഭാവങ്ങൾ നിഗൂഢമായ അന്തരീക്ഷത്തിലേക്ക് സൂചന നൽകുന്നു. ടീസർ ഉടൻ പുറത്തുവിടുമെന്ന പ്രഖ്യാപനവും പോസ്റ്ററിനൊപ്പമുണ്ട്.

‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്‌ലൈനിൽ എത്തുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.പുതിയ പോസ്റ്ററിലും പൊലീസ് ആണ് . നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ.

കോ – റൈറ്റർ – ശ്രീഖിൽ ശ്രീനിവാസൻ, മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് നിർമ്മാണം. ഡിസംബർ 3ന് ആഗോള റിലീസായി എത്തും.ഛായാഗ്രഹണം – ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, ഗാനങ്ങൾ- രാജീവ് ഗോവിന്ദൻ, ജിതിൻ കെ ജോസ്, പി.ആർ.ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി.




Source link

Related Articles

Back to top button