സെപ്റ്റംബറിൽ ബാങ്കുകൾക്ക് തുടർച്ചയായി അവധി; ഇടപാടുകാർക്ക് തിരിച്ചടിയാകുമോ?

ബാങ്ക് യൂണിയനുകളുടെ ഏകീകൃത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സമരത്തിന് നേതൃത്വം നൽകുന്നത്. ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധി അനുവദിക്കണമെന്ന ശുപാർശ രണ്ടര വർഷമായിട്ടും കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ സമരം.
സെപ്റ്റംബറിലെ മാറ്റങ്ങൾ: പാചകവാതക വില വീണ്ടും വർധിപ്പിച്ചു; വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ കൂടി
സെപ്റ്റംബറിൽ ബാങ്കുകൾക്ക് തുടർച്ചയായ അവധി
സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് ആദ്യ സമരദിനം. തൊട്ടുപിന്നാലെ വരുന്ന സെപ്റ്റംബർ 12 രണ്ടാം ശനിയും 13 ഞായറും പതിവ് അവധി ദിവസങ്ങളാണ്. തുടർന്ന് സെപ്റ്റംബർ 14-ന് വിനായക ചതുർഥി പ്രമാണിച്ച് പല സംസ്ഥാനങ്ങളിലും അവധിയായതിനാൽ ബാങ്കുകൾ തുറക്കില്ല. ഇതോടെ തുടർച്ചയായ ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും.
സമരത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ്. ശനിയും ഞായറും അടക്കം കണക്കാക്കിയാൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാകില്ല. സാമ്പത്തിക വർഷത്തിന്റെ അർദ്ധവാർഷിക കണക്കുകൾ തീർപ്പാക്കുന്ന മാസാവസാന സമയത്താണ് ഈ സമരം നടക്കുന്നത് എന്നത് ബാങ്കിങ് മേഖലയെ കാര്യമായി ബാധിച്ചേക്കാം.
എന്തൊക്കെയാണ് പ്രധാന ആവശ്യങ്ങൾ?
ബാങ്കിങ് സേവനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമായി ചുരുക്കുക, പ്രവർത്തനമികവിനെ അടിസ്ഥാനമാക്കി ഇൻസെന്റീവ് നൽകുന്നതിലെ തർക്കങ്ങൾ പരിഹരിക്കുക, പെൻഷൻ ആനുകൂല്യങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നത്.
നേപ്പാള് പ്രളയം: 6 മലയാളികളുമായി ആശയവിനിമയമില്ല; എത്തിയവരുടെയും എത്താനുള്ളവരുടെയും കണക്കുകൾ ഇങ്ങനെ
സമരത്തിന് നേതൃത്വം നൽകുന്നത് ആര്?
രാജ്യത്തെ വിവിധ ബാങ്കുകളിലെ ഒൻപത് പ്രധാന ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. ഇവരുടെ കർശന തീരുമാനപ്രകാരമാണ് ഈ സമരപരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Source link





